เด“เดธเตโ€ŒเดŸเตเดฐเต‡เดฒเดฟเดฏเดฏเต† เดฎเดฒเดฏเดพเดณเด‚ เดชเด เดฟเดชเตเดชเดฟเด•เตเด•เดพเดจเตโ€, เดˆ เดญเดพเดทเดพ เดชเด เดจเด•เตเดฒเดพเดธเตเด•เดณเตโ€

เด“เดธเตโ€ŒเดŸเตเดฐเต‡เดฒเดฟเดฏเดฏเดฟเดฒเต† เดชเตเดคเตเดคเดฒเดฎเตเดฑเดฏเต† เดฎเดฒเดฏเดพเดณเด‚ เดชเด เดฟเดชเตเดชเดฟเด•เตเด•เตเดจเตเดจ เดตเดฟเดตเดฟเดง เดธเตโ€Œเด•เต‚เดณเตเด•เดณเตเดŸเต†เดฏเตเด‚ เดฎเดฑเตเดฑเต เด•เต‚เดŸเตเดŸเดพเดฏเตเดฎเด•เดณเตเดŸเต†เดฏเตเด‚ เดตเดฟเดถเดฆเดพเด‚เดถเด™เตเด™เดณเตโ€ เด‡เดตเดฟเดŸเต†เดฏเดฑเดฟเดฏเดพเด‚...

malayalam class australia

Source: public domain

ഓസ്‌ട്രേലിയയില്‍ മലയാളികളുടെ എണ്ണം അരലക്ഷം കവിഞ്ഞു എന്നാണ് കഴിഞ്ഞ സെന്‍സസ് കാണിക്കുന്നത്. ഇതില്‍ 26 ശതമാനവും 15 വയസില്‍ താഴെയുള്ള കുട്ടികളാണ്. ഏകദേശം 14,000ഓളം പേര്.

ഈ കുട്ടികളെ മലയാളം പഠിപ്പിക്കാനായി ഒട്ടേറെ അസോസിയേഷനുകളും വ്യക്തികളും കൂട്ടായ്മകളും എല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. നാലു വയസുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ ഇത്തരം ക്ലാസുകളിലായി മലയാളം പഠിക്കുന്നു.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗത്തുള്ള മലയാളം സ്‌കൂളുകളുടെയും മറ്റു പഠനകേന്ദ്രങ്ങളുടെയും ഒരു സമ്പൂര്‍ണ്ണ പട്ടിക തയ്യാറാക്കാനാണ് എസ് ബി എസ് മലയാളം ഇവിടെ ശ്രമിക്കുന്നത്. ഒപ്പം, വ്യത്യസ്ത തരത്തിലുള്ള പഠനകേന്ദ്രങ്ങളെക്കുറിച്ചും അറിയാം.

เดธเตผเด•เตเด•เดพเตผ เด…เด‚เด—เต€เด•เตƒเดค เดฎเดฒเดฏเดพเดณเด‚ เด•เตเดฒเดพเดธเตเด•เตพ

ഓസ്‌ട്രേലിയയില്‍ മലയാളഭാഷാ പഠനത്തിന് ആദ്യമായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത് വിക്ടോറിയയിലാണ്.  ഇത്തരത്തിൽ വിക്ടോറിയൻ സ്‌കൂൾ ഓഫ് ലാങ്ഗ്വേജസിന്റെ (VSL) കീഴിൽ അഞ്ച് വർഷം മുൻപ് പ്രവർത്തനം ആരംഭിച്ചതാണ് മെൽബണിലെ เดŽเดชเตเดชเดฟเด‚เด—เดฟเดฒเตเดณเตเดณ เดฎเดฒเดฏเดพเดณเด‚ เดธเตเด•เต‚เตพ

"മലയാള ഭാഷ പരിഭോഷിപ്പിക്കുന്നതിനായി സർക്കാർ നൽകുന്ന അവസരം പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് തോന്നി," അഞ്ച് വർഷമായി ഇവിടെ പഠിക്കുന്ന പ്രണവ് സുധീഷിന്റെ പിതാവ് സുധീഷ് അമ്പലത്തിങ്കൽ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

എപ്പിംഗിന് പുറമെ മെൽബന്റെ മറ്റ് പ്രദേശങ്ങളിലും വി എസ് എൽ ന്റെ അംഗീകാരത്തോടെയുള്ള മലയാളം സ്‌കൂളുകളുണ്ട്. 2021 അദ്ധ്യേന വർഷത്തേക്കുള്ള പ്രവേശനം ഡിസംബറിൽ തുടങ്ങി.
സിഡ്‌നിയിൽ കഴിഞ്ഞ 10 വർഷമായി പ്രവർത്തനം നടത്തുന്ന മലയാളം സ്കൂളാണ് เดฌเดพเดฒเด•เตˆเดฐเดณเดฟ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടക്കുന്ന ഈ സ്‌കൂളിന് വ്യത്യസ്ത ബ്രാഞ്ചുകളുമുണ്ട്.

ഏതാണ്ട് 17  കുട്ടികളുമായി ആരംഭിച്ച ബാലകൈരളി മലയാളം സ്കൂളിൽ ഇപ്പോൾ 85 ഓളം കുട്ടികൾ മലയാളം പഠിക്കുന്നുണ്ടെന്ന് സംഘാടകർ പറയുന്നു.

ബാലകൈരളിയിൽ പഠിക്കാൻ തുടങ്ങിയതു മുതലാണ് നന്നായി മലയാളം എഴുതുവാനും, വായിക്കുവാനും, സംസാരിക്കുവാനും കഴിയുന്നതെന്ന് പത്തു വർഷമായി ഇവിടെ പഠിക്കുന്ന നേഹ സജീഷ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. 

മലയാളം സംസാരിക്കാനും എഴുതാനും മാത്രമല്ല, കവിത ചൊല്ലാനും, ഇംഗ്ലീഷില്‍ നിന്ന് തര്‍ജ്ജമ ചെയ്യാനും എല്ലാം പഠിച്ചതിന്റെ സന്തോഷവും ഈ പതിനഞ്ചുകാരി പങ്കുവച്ചു.

เด•เตเดฒเดพเดธเตเด•เตพ เดธเด‚เด˜เดŸเดฟเดชเตเดชเดฟเดšเตเดšเต เดฎเดฒเดฏเดพเดณเดฟ เด•เต‚เดŸเตเดŸเดพเดฏเตเดฎเด•เตพ

ഓസ്‌ട്രേലിയയിലെ വിവിധ മലയാളി കൂട്ടായ്‍മകളും ഭാഷാ പഠന ക്ലാസുകൾ സംഘടിപ്പിക്കാൻ മുൻപോട്ടു വന്നിട്ടുണ്ട്. അത്തരത്തിലൊന്നാണ് കാൻബറ മലയാളീസ് അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മലയാളം വിദ്യാ വേദി. ഏഴ് വർഷം മുൻപ് ആരംഭിച്ച ഈ മലയാളം ക്ലാസ്സിൽ 70ഓളം കുട്ടികളാണ് മാതൃഭാഷ അഭ്യസിക്കുന്നത്. 

കുട്ടികൾ മാത്രമല്ല, മലയാളം എഴുതുവാനും വായിക്കുവാനും വശമില്ലാത്ത മുതിർന്നവരും ആദ്യദിനങ്ങളിൽ ഇവിടെ മലയാളം അഭ്യസിച്ചിരുന്നുവെന്ന് കാൻബറ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജി കാരട്ടിയാട്ടിൽ ഓർക്കുന്നു.

ബ്രിസ്ബൈനിലെ ഇപ്സ്വിച്ച് മലയാളി അസോസിയേഷനും സമാനമായ രീതിയില് മലയാളം ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു വർഷം മുൻപ് ആരംഭിച്ച ക്ലാസ്സിൽ ഭാഷ അഭ്യസിക്കാൻ തുടങ്ങിയതോടെ  മലയാളത്തിലുള്ള കലാപരിപാടികളും മറ്റും വേദിയിൽ ധൈര്യപൂർവം അവതരിപ്പിക്കാൻ കുട്ടികൾ മുന്പോട്ടു വരാൻ തയ്യാറാവുന്നതായി ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ പ്രസിഡന്റ് സജി പഴയാറ്റിൽ പറഞ്ഞു.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും เดŽเดธเต เดฌเดฟ เดŽเดธเต เดฎเดฒเดฏเดพเดณเด‚ เดซเต‡เดธเตเดฌเตเด•เต เดชเต‡เดœเต ലൈക് ചെയ്യുക


അഡ്‌ലൈഡില്‍ เดฌเดพเดฒเดธเดพเด•เต‡เดคเด‚ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഭാഷാ പഠന ക്ലാസ്. സംഘടനയുടെ കീഴിൽ നാല് വർഷം മുൻപ് ആരംഭിച്ച ക്ലാസ്സിൽ ഇപ്പോൾ 25ൽ പരം കുട്ടികളാണുള്ളത്. 

"ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ മലയാള ഭാഷാ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുതിർന്ന കുട്ടികൾ ഉന്നയിച്ച ചോദ്യമാണ് ക്ലാസ് തുടങ്ങിയപ്പോൾ നേരിട്ട വെല്ലുവിളികളിൽ ഒന്ന്,"  ബാലസാകേതം കോർഡിനേറ്റർ സാനു രാജൻ ബാബു  എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

เดญเดพเดทเดพเดชเด เดจเดตเตเดฎเดพเดฏเดฟ เดธเดฎเตเดฆเดพเดฏ เดธเด‚เด˜เดŸเดจเด•เดณเตเด‚

പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുടെയും സമുദായ സംഘടനകളുടെയും ഭാഗമായും നിരവധി മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പലതും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കാത്തതാണ്.

എന്നാല്‍ ഇത്തരം സംഘടനകള്‍ നടത്തുന്ന ചില ക്ലാസുകളില്‍ എല്ലാ മലയാളികള്‍ക്കും പ്രവേശനമുണ്ട്. സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്റെ കീഴില്‍ നടക്കുന്ന പള്ളിക്കൂടം എന്ന സ്‌കൂളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്.
നിലവിൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് മിക്കയിടത്തും ഭാഷാ പഠന ക്ലാസുകൾ നടത്തുന്നത്. ഇത് പതിനൊന്നാം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും കുട്ടികളെ കൂടി ഉൾപ്പെടുത്തി വി സി ഇ തലത്തിലേക്ക് വിപുലീകരിക്കുവാനുള്ള ശ്രമങ്ങളും നടന്നു വരുന്നതായി ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിൽ ക്ലാസുകൾ നടത്തുന്ന സംഘാടകർ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളം ക്ലാസ്സുകളുടെ പട്ടിക താഴെ കൊടുക്കുന്നു. ഇതിൽ ഉൾപ്പെടുത്താൻ വിട്ടു പോയ ക്ലാസുകൾ ഉണ്ടെങ്കിൽ എസ് ബി എസ് മലയാളത്തെ അറിയിക്കുക. അവ കൂടി ഈ പട്ടികയിൽ ചേർക്കുന്നതായിരിക്കും.

เดฎเดฒเดฏเดพเดณ เดญเดพเดทเดพ เดชเด เดจ เด•เตเดฒเดพเดธเตเด•เตพ:

  • ബാലകൈരളി മലയാളം സ്കൂൾ, പ്ലംപ്ടൺ, സിഡ്നി-  www.balakairali.org
 
SBS is celebrating a love of learning languages in Australia in our SBS National Languages Competition from 15 October to 18 November. For the first time, this year’s competition is open to Australians of all ages who are learning a language, including those learning English. To find out more, visit sbs.com.au/nlc18.

 
 

 

 

Share

Published

Updated

By Salvi Manish

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
เด“เดธเตโ€ŒเดŸเตเดฐเต‡เดฒเดฟเดฏเดฏเต† เดฎเดฒเดฏเดพเดณเด‚ เดชเด เดฟเดชเตเดชเดฟเด•เตเด•เดพเดจเตโ€, เดˆ เดญเดพเดทเดพ เดชเด เดจเด•เตเดฒเดพเดธเตเด•เดณเตโ€ | SBS Malayalam