നേരിൽ കാണാതെ, ഒന്നും മിണ്ടാതെ, 50 വർഷം കൂട്ടുകാർ: ഇതൊരു ഓസ്ട്രേലിയൻ-മലയാളി സൗഹൃദകഥ

Sunu Kurian and Anne Boyton are penpals for more than 50 years now

Source: Supplied

സൗഹൃദം മറ്റെന്തിനേക്കാളും അമൂല്യമായി കരുതുന്നവർക്ക്, ഇതാ ഒരു അത്യപൂർവ സൗഹൃദകഥ. കേൾക്കാം, ഈ ഓഡിയോ പ്ലേയറിൽ നിന്ന്...


ഒരിക്കലും കാണാതെ,
ഒരു വാക്കും കേൾക്കാതെ,
കത്തുകളിലൂടെ മാത്രം
എത്ര കാലം കൂട്ടായിരിക്കാം... 
 

സൗഹൃദങ്ങൾ ക്ഷണികമാകുന്നുവെന്ന് പലരും പരാതിപ്പെടുന്ന ലോകത്ത്, സൗഹൃദക്കടലിന് അതിരുകളില്ലെന്ന് ജീവിച്ചുകാട്ടുകയാണ് ഈ രണ്ട് കൂട്ടുകാർ.


സൗഹൃദത്തിന്റെ അർദ്ധ സെഞ്ച്വറി തികച്ചവർ. മലയാളിയായ സുനു കുര്യനും, സിഡ്നി സ്വദേശി ആൻ ബോയ്റ്റനും.
Sunu Kurian from Kerala and Anne Boyton from Sydney, have been friends since 1969
Sunu Kurian from Kerala and Anne Boyton from Sydney, have been friends since 1969 Source: Supplied
1969ൽ ഒരു കത്തിലൂടെ തുടങ്ങിയ സൗഹൃദം. ഒരിക്കലും കാണുകയോ നേരിൽ സംസാരിക്കുകയോ ചെയ്യാതെ 50 വർഷം പിന്നിട്ട ശേഷമാണ്, 2019ൽ ഇരുവരും നേരിൽ കാണുന്നത്. സിഡ്നിയിൽ വച്ച്.
Pen Pals Sunu Kurian from Kerala and Anne Boyton from Sydney
Pen Pals Sunu Kurian from Kerala and Anne Boyton from Sydney Source: Supplied
13ാം വയസിൽ പരിചയപ്പെട്ട കൂട്ടുകാരിയെ, 63ാം വയസിൽ ആദ്യമായി കണ്ട ആ നിമിഷത്തെക്കുറിച്ച്, അതുവരെയുള്ള കാത്തിരിപ്പുകളെക്കുറിച്ച്, കത്തുകളെക്കുറിച്ചെല്ലാം സുനു കുര്യൻ സംസാരിക്കുന്നത് കേൾക്കാം..
രാജ്യാന്തര സൗഹൃദ ദിനമാണ് ജൂലൈ 30. സൗഹൃദത്തിനു വേണ്ടി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 65ാം സെഷനിൽ പാസാക്കിയ ഒരു പ്രമേയമാണ് രാജ്യാന്തര സൗഹൃദ ദിനത്തിന് പിറവി കുറിച്ചത്.


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service