ഇന്ത്യയുടെ ആഗോളത്കരണ അനുഭവങ്ങൾ ചർച്ച ചെയ്യുന്നതിനും, കൊവിഡ് പ്രതിസന്ധിക്കു ശേഷമുള്ള അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഇന്ത്യ ഗ്ലോബൽ വീക്ക് 2020.
പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിലെ, ഓസ്ട്രേലിയൻ വിഭാഗത്തിലും നിരവധി പ്രമുഖർ സംസാരിക്കുന്നുണ്ട്. ഓസ്ട്രേലിയൻ മുൻ വിദേശകാര്യ സെക്രട്ടറിയും, ഇപ്പോൾ ക്വീൻസ്ലാൻറ് സർവകലാശാലാ ചാൻസലറുമായ പീറ്റർ വർഗീസ് AO യാണ് ഇതിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി.
ഇന്ത്യയുമായുള്ള ഓസ്ട്രേലിയയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയിരുന്ന റിപ്പോർട്ടിനെക്കുറിച്ചും, കൊവിഡ്-ചൈനീസ് പ്രതിസന്ധിക്ക് ശേഷമുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേൾക്കാം..