‘റീജിയണൽ ഓസ്ട്രേലിയയിലെ’ രാജ്യാന്തര വിദ്യാർത്ഥികൾക്ക് വിസ നീട്ടി നൽകും; കൂടുതൽ കാലം ഓസ്ട്രേലിയയിൽ ജീവിക്കാം

മൂന്നു പ്രമുഖ നഗരങ്ങൾ ഒഴികെ ഓസ്ട്രേലിയയുടെ മറ്റു ഭാഗങ്ങളിൽ പഠിക്കുകയും ജീവിക്കുകയും ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസ നീട്ടി നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.

ملايين الدولارات لتشجيع الاستراليين على الانتقال من المدن الكبرى الى الاقاليم

ملايين الدولارات لتشجيع الاستراليين على الانتقال من المدن الكبرى الى الاقاليم Source: Pixabay

കൊവിഡ് കാലത്തിനു ശേഷം രാജ്യാന്തര വിദ്യാർത്ഥികളെ ഓസ്ട്രേലിയയിലേക്ക് കൂടുതൽ ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

സിഡ്നി, മെൽബൺ, ബ്രിസ്ബൈൻ എന്നീ പ്രമുഖ നഗരങ്ങൾ ഒഴികെ, ഓസ്ട്രേലിയയുടെ മറ്റെല്ലാ ഭാഗങ്ങളിലും പഠിക്കുകയും ജീവിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ കാലം ഓസ്ട്രേലിയയിൽ തുടരാൻ ഉള്ള അവസരമാണ് നൽകുന്നത്.

റീജിയണൽ ഓസ്ട്രേലിയ എന്ന വിഭാഗത്തിൽ വരുന്ന ഈ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് രണ്ടാം തവണയും ടെംപററി ഗ്രാജ്വേറ്റ് വിസയ്ക്കായി (TGV) അപേക്ഷിക്കാൻ കഴിയുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഓസ്ട്രേലിയയിൽ തന്നെ കുറച്ചുകാലം കൂടി ജീവിക്കാനും പൂർണ സമയ ജോലി ചെയ്യാനും അവസരം നൽകുന്ന വിസയാണ് ടെംപററി ഗ്രാജ്വേറ്റ് വിസ അഥവാ TGV.

റിജീയണൽ മേഖലകളിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് പഠനം പൂർത്തിയാക്കുകയും, ആദ്യത്തെ പോസ്റ്റ് സ്റ്റഡി വർക്ക് സ്ട്രീമിലുള്ള ടെംപററി ഗ്രാജ്വേറ്റ് വിസ (സബ്ക്ലാസ് 485) കാലാവധിയിൽ റീജിയണൽ മേഖലയിൽ തന്നെ ജീവിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പുതിയ TGV കാലാവധിയിലും ഇവർ ഉൾനാടൻ മേഖലയിൽ തന്നെ ജീവിക്കേണ്ടിവരും.
കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലായ ഉൾനാടൻ മേഖലകളെയും യൂണിവേഴ്സിറ്റികളെയും സഹായിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതിയെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS മലയാളം വെബ്സൈറ്റ് സന്ദർശിക്കുക

ആദ്യ TGV കാലാവധിയിൽ എവിടെയാണ് ജീവിച്ചത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും രണ്ടാം TGVയുടെ ദൈർഘ്യം തീരുമാനിക്കുക.

രണ്ടു വിഭാഗങ്ങളിലായാണ് ഇത് നൽകുന്നത്:

  • കാറ്റഗറി 2 പ്രദേശങ്ങളിൽ പഠിക്കുകയും ജീവിക്കുകയും ചെയ്തവർക്ക് ഒരു വർഷം കൂടി വിസ നീട്ടി നൽകും.
  • കാറ്റഗറി 3 പ്രദേശങ്ങളിൽ പഠിക്കുകയും ജീവിക്കുകയും ചെയ്തവർക്ക് രണ്ടു വർഷത്തേക്കു കൂടി പുതിയ വിസ നൽകും.
കാറ്റഗറി 2 എന്ന വിഭാഗത്തിൽ ഈ നഗരങ്ങളാണ് ഉള്ളത്: പെർത്ത്, അഡ്ലൈഡ്, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, കാൻബറ, ന്യൂകാസിൽ/ലേക് മക്വാറീ, വൊളംഗോംഗ്/ഇല്ലവാര, ഗ്രേറ്റർ ജീലോംഗ്, ഹോബാർട്ട്.

കാറ്റഗറി 3ൽ മറ്റെല്ലാ ഉൾനാടൻ പ്രദേശങ്ങളും ഉൾപ്പെടുന്നു.
TGV
The period of grant for a second TGV will be determined based on where the student studied and where they lived on their first TGV, as per the above categories Source: Supplied by Department of Home Affairs
ഓരോ പോസ്റ്റ് കോഡും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന് ഇവിടെ അറിയാം.
ഈ പദ്ധതി 2021 മുതൽ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു.

മെട്രോ മേഖല ആസ്ഥാനമായുള്ള ഒരു യൂണിവേഴ്സിറ്റിയുടെ റീജിയണൽ ക്യാംപസിൽ പഠിക്കുകയും, അവിടെ ജീവിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യം ലഭിക്കും.




Share

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service